Oct 15, 2010

ഒരു ' സഞ്ചാരം '



ബസ് ‘കൊഹോമ ബോഹോമ’ എന്ന ഗ്രാമത്തിലെത്തി. എല്ലാവരും ബസില്‍ നിന്നും ഇറങ്ങി. ഞാന്‍ മ്യുസിയം ലകഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. ഈ രാജ്യത്തെ ഏറ്റവും വലിയ മ്യുസിയമാണ് ഇത്. ഇതിലെ കാഴ്ചകളാണ് നാം ഇനി കാണുവാന്‍ പോകുന്നത്. പക്ഷെ മ്യുസിയം അവധിയാണ്. ഞാന്‍ നിരാശനായി മടങ്ങി.
നഗരപ്രാന്തത്തിലുള്ള ഒരു പാര്‍ക്കിലേക്ക് ഞാന്‍ പോയി. ക്യാമറ ഒരിടത്തു വച്ചിട്ട് ഞാന്‍ അതിന്‍റെ മുന്‍പില്‍ പോയി നിന്നു. എന്നെത്തന്നെ ഷൂട്ട്‌ ചെയ്യുവാനുള്ള ഒരു ഐഡിയ ആണ് ഇത്.

ഭക്ഷണം കഴിക്കുവാനായി ഞാന്‍ ഹോട്ടലിലേക്കു നടന്നു. തികച്ചും കൌതുകകരവും സവിശേഷവുമായിരുന്നു ഹോട്ടലിന്‍റെ പേര്. പക്ഷെ ചൈനീസ് ഭാഷയിലായിരുന്നതിനാല്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ഹോട്ടലിലേക്കു കയറി. അവിടെ ആളുകള്‍ ഭക്ഷണം കഴിക്കുന്നു. പരിചാരകര്‍ മദ്യവും മറ്റും വിളമ്പുന്നുണ്ട്.

ഹോട്ടലില്‍ നിന്നും ഇറങ്ങിയ ഞാന്‍ പോര്‍ട്ടിനെ ലക്ഷ്യമാക്കി നടന്നു. ഞങ്ങള്‍ വന്നിറങ്ങിയ കപ്പല്‍ അവിടെ നങ്കൂരമിട്ടു കിടക്കുന്നുണ്ടായിരുന്നു. ഞാന്‍ കപ്പലിനടുത്തെക്ക്  നടന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഡംബരക്കപ്പലാണിത്. പത്തു നിലകളുള്ള ആ കൂറ്റന്‍ കപ്പല്‍ ഒരു വലിയ കെട്ടിടത്തെ ഓര്‍മ്മിപ്പിച്ചു. ഞാന്‍ കപ്പലിനുള്ളിലേക്ക് കയറി. വിശാലമായ ഉള്‍വശം. ജനാലക്കരുകിലുള്ള ഒരു സീറ്റില്‍ ഞാന്‍ ഇരുന്നു. കുറെക്കഴിഞ്ഞിട്ടും കപ്പല്‍ പുറപ്പെടാതായപ്പോള്‍ ഞാന്‍ കൌണ്ടറില്‍ ചെന്ന് അന്വേഷിച്ചു. ഇത് കപ്പലല്ലെന്നും, കടലിനോട് ചേര്‍ന്നു നിര്‍മ്മിച്ച ഹോട്ടലാണെന്നും അയാള്‍ പറഞ്ഞു. ഞാന്‍ പുറത്തിറങ്ങിയപ്പോഴേക്കും എന്‍റെ ആഡംബരക്കപ്പല്‍ പോയിക്കഴിഞ്ഞിരുന്നു. ഒരു ' സഞ്ചാരം '

ആഡംബരക്കപ്പല്‍ ഇല്ലാതെ യാത്ര തുടരാന്‍ എനിക്ക് തീരെ താല്പര്യം ഇല്ലായിരുന്നു. അതുകൊണ്ട് ഞാന്‍ വീട്ടിലേക്കു മടങ്ങി. പ്ലെയിന്‍ ഇറങ്ങി ഒരു ഓട്ടോ പിടിച്ചു ഞാന്‍ വീട്ടിലെത്തി. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം. ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്. കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല. ടാപ്പുതുറന്നു . പക്ഷെ വെള്ളം വരുന്നില്ല. ടെറസിനു മുകളില്‍ പോകുവാനുള്ള ഗോവണിയുടെ പടവുകള്‍ ഞാന്‍ കയറി. വാട്ടര്‍ ടാങ്ക് പരിശോധിക്കുകയാണ് ലക്‌ഷ്യം. ഞാന്‍ ടാങ്കിനു മുകളിലെത്തി. മുച്ചിങ്ങ വീണ് വെള്ളം പോകുന്ന കുഴല്‍ അടഞ്ഞിരിക്കുകയാണ്. അതു ഞാന്‍ എടുത്തു മാറ്റി. ജലവിതരണ കാര്യത്തില്‍ വളരെ ഉദാസീനരും അലസരു മാണ് ഈ വീട്ടുകാര്‍. വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്നുകൊണ്ട് ഞാന്‍ പരിസരമാകെ വീക്ഷിച്ചു. ഗ്രാമം മുഴുവന്‍ അവിടെനിന്നാല്‍ കാണാം. പറമ്പിനു പുറകില്‍ കൃഷിയിടങ്ങളും പുല്‍മേടുകളും ദൃശ്യമാണ്.. അങ്ങിങ്ങായി കന്നുകാലിക്കൂട്ടങ്ങള്‍ മേയുന്നു. ഡെന്‍മാര്‍ക്കിലെക്കോ തുര്‍ക്കിയിലെക്കോ ഒരു സഞ്ചാരം കൂടി നടത്തിയാലോ എന്ന് എനിക്ക് തോന്നി.  Sajhu Mathew

8 comments:

  1. ഞാന്‍ വീടിന്‍റെ പ്രധാന കവാടത്തിലേക്കു നടന്നു. അവിടെ പരമ്പരാഗത രീതിയില്‍ വസ്ത്രം ധരിച്ച ഒരു റഷ്യന്‍ നാടോടി സ്ത്രീയെ അനുസ്മരിപ്പിക്കും വിധം എന്‍റെ ഭാര്യ നിന്നിരുന്നു. ഞാന്‍ അകത്തേക്ക് കടന്നു. വിശാലമായ ഉള്‍വശം. ഞാന്‍ ഡൈനിങ്ങ്‌ ഹാള്‍ ലക്ഷ്യമാക്കി നടന്നു. അല്പം ഭക്ഷണം കഴിക്കുകയാണു ലക്‌ഷ്യം. അവിടെ പരിചാരകര്‍ ഭക്ഷണവും മറ്റും വിളംബുന്നുണ്ടായിരുന്നു. ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മഴപെയ്തു തകര്‍ന്നുകിടക്കുന്ന കോഴിക്കൂടു കണ്ടു. തകര്‍ന്നടിഞ്ഞ ഏതോ പൌരാണിക നഗരത്തിന്‍റെ അവശിഷ്ടങ്ങള്‍ പോലെയുണ്ട്. ഞാന്‍ വീടിനു പുറകിലേക്കു നടന്നു. അവിടെയാണ് വിറകുപുര. വീടിനെ അപേക്ഷിച്ച് ഇതിനു പഴക്കം തീരെ കുറവാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്‍റെ അപ്പാപ്പനാണിത് പണികഴിപ്പിച്ചത്. കൈ കഴുകുവനായി ഞാന്‍ വാട്ടര്‍ ടാപ്പിനടുത്തെക്ക് നടന്നു. വളരെ സങ്കീര്‍ണ്ണവും സവിശേഷവുമാണ് ഈ വീട്ടിലെ ജലവിതരണ ശൃംഖല....

    Simply Superb...... Congrats....

    ReplyDelete
  2. Very nice presentation!

    http://www.dmancreations.blogspot.in/

    ReplyDelete
  3. കൊളളാം. എന്തേ എഴുത്ത് നിര്‍ത്തിയത്

    ReplyDelete
    Replies
    1. ബ്ലോഗ്‌ ആരും വായിക്കുന്നില്ല എന്ന് തോന്നി. അതുകൊണ്ടു നിര്‍ത്തി. എന്തായാലും ഇനി തുടര്‍ന്നെഴുതാന്‍ തന്നെ തീരുമാനിച്ചു..thanks!

      Delete
  4. അതെയതെ. എന്തേ എഴുത്ത് നിര്‍ത്തീത്?

    ReplyDelete
    Replies
    1. തീര്‍ച്ചയായും എഴുതാം... thank u..

      Delete